
മുംബൈ: ഐപിഎല്ലില്‍ ഏറെ നിരാശപ്പെടുത്തിയ താരം രാജസ്ഥാൻ റോയൽസിന്റെ റിയാന്‍ പരാഗെന്ന് മുൻ ഇന്ത്യൻ താരം മദന്‍ ലാല്‍. മത്സര ഫലം ടീമിന് അനുകൂലമാക്കാന്‍ കെല്‍പ്പുള്ള താരമൊന്നുമല്ല പരാഗെന്നും ഫിനിഷറായി വലിയ പ്രകടനമൊന്നും അവന്റെ ബാറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മദന്‍ ലാല്‍ പറഞ്ഞു. 2019ല്‍ ഐപിഎല്‍ അരങ്ങേറിയത് മുതല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് റിയാന്‍ പരാഗ് കളിക്കുന്നത്.
‘മത്സര ഫലം ടീമിന് അനുകൂലമാക്കാന്‍ കെല്‍പ്പുള്ള താരമൊന്നുമല്ല പരാഗ്. ചിലര്‍ പരാഗിനെ പ്രകീര്‍ത്തിച്ച് സംസാരിക്കുന്നു. സീസണിലെ എല്ലാ മത്സരങ്ങളിലും അവന്‍ കളിച്ചു. എന്നാല്‍, ഒരു മികച്ച പ്രകടനം പോലും താരം നടത്തിയില്ല. ഒരുപാട് താരങ്ങള്‍ ഐപിഎല്ലിലുണ്ട്. അവരെല്ലാം ഓരോ സീസണിലും മെച്ചപ്പെടാറുമുണ്ട്. എന്നാല്‍, പരാഗിന്റെ കാര്യത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല’.
Read Also:- ഭക്ഷ്യവിഷബാധ: അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ!
‘അവന്‍ കളിക്കുന്ന ബാറ്റിങ് പൊസിഷന്‍ ടി20യില്‍ വളരെ പ്രധാനപ്പെട്ടതാണ്. എല്ലാവരും പറയുന്നപോലെ വലിയ കഴിവുണ്ടെന്ന് കരുതുന്നില്ല. അതിവേഗം റണ്‍സുയര്‍ത്തേണ്ട പൊസിഷനിലാണ് അവന്‍ കളിക്കുന്നത്. ഏല്‍പ്പിച്ച ഉത്തരവാദിത്തം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ചോദ്യങ്ങളുയരും. സ്പിന്നിനും പേസിനുമെതിരേ പൂര്‍ണ്ണതയെത്താത്ത താരമാണ് പരാഗ്. ടോപ് ഓഡറില്‍ പരീക്ഷിക്കാം. ഫിനിഷറായി വലിയ പ്രകടനമൊന്നും അവന്റെ ബാറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല’ മദന്‍ ലാല്‍ പറഞ്ഞു.
Post Your Comments