അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരായ ഇന്നലത്തെ വിജയം ഒരു പകരം വീട്ടലാണെന്ന് രാജസ്ഥാൻ റോയൽസിൻ്റെ വിജയശില്പിയായ ഷിമ്രോൺ ഹെറ്റ്മെയർ. മത്സരത്തിൽ 26 പന്തിൽ നിന്നും 56 റൺസടിച്ച താരത്തിൻ്റെ പ്രകടനം രാജസ്ഥാൻ്റെ വിജയത്തിൽ നിർണായകമായിരുന്നു. മത്സരത്തിന് ശേഷമുള്ള ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്.
2022ൽ ഫൈനൽ ഉൾപ്പടെ മൂന്ന് മത്സരങ്ങളിലും ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാനെ തോൽപ്പിച്ചിരുന്നു. ഇത് മനസ്സിൽ വെച്ചാണ് താരത്തിൻ്റെ വാക്കുകൾ. ഗുജറാത്തിനെതിരെ ജയിക്കണമെന്ന് ശരിക്കും ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ വർഷം 3 തവണയും അവർ ഞങ്ങളെ തോൽപ്പിച്ചു. അതിനാൽ തന്നെ ഇതൊരു പ്രതികാരം കൂടിയായിരുന്നു. 8 ഓവറിൽ 100 റൺസ് വേണം എന്നതായിരുന്നു ഞങ്ങളുടെ അവസ്ഥ. ആ സാഹചര്യത്തിൽ റൺസിനനുസരിച്ച് മനസ്സ് പ്രോഗ്രാം ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നും അങ്ങനെയാണ് മികച്ച പ്രകടനം നടത്താനായതെന്നും ഹെറ്റ്മെയർ പറഞ്ഞു
ഗുജറാത്ത്-രാജസ്ഥാൻ ഐപിഎൽ മത്സരം തീപാറിക്കുന്നതായിരുന്നു. സഞ്‍ജു സാംസൺ ഗുജറാത്തിന്റെ നടുവൊടിച്ചു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ മികച്ച ബൗളര്‍മാരില്‍ ഒരാളായ റാഷിദിനെ സഞ്‍ജു സാംസൺ അനായാസം ഹാട്രിക് സിക്‌സറുകള്‍ക്ക് പറത്തുന്ന കാഴ്ച മനോഹരമായിരുന്നു. വെറും നാല് റണ്‍സിനിടെ രാജസ്ഥാന്റെ നട്ടെല്ലായ യശ്വസി ജയ്‌സ്വാളും (1) ജോസ് ബട്‌ലറും (0) കൂടാരം കയറിയതോടെ ഗുജറാത്തിന്റെ ആത്മവിശ്വാസം കൂടി. ആത്മവിശ്വാസം അമിതമായപ്പോഴാണ് അവർക്കിടയിലേക്ക് സഞ്‍ജു സാംസൺ ഇറങ്ങിയത്.
സഞ്‍ജുവിനെ തുടക്കം മുതൽ പ്രകോപിപ്പിക്കാൻ ഹാർദ്ദിക് പാണ്ഡ്യ ശ്രമിച്ചിരുന്നു. ഒരു ഇന്ത്യക്കാരനാണ്, ടീം ക്യാപ്റ്റനാണ് എന്നൊന്നും നോക്കാതെ വെറുതെ വന്ന് ഹാർദിക് പാണ്ഡ്യ സഞ്‍ജുവിനെ ചൊറിയുന്നുണ്ടായിരുന്നു. എല്ലാ പ്രതിസന്ധികളെയും മറി കടന്ന്, തന്നെ തഴയുന്ന ഇന്ത്യൻ ടീമിന് മുൻപാകെ സഞ്ജു തലയുയർത്തി നിന്നു. സഞ്ജു സാംസണിന്റെയും (60) ഷിംറോന്‍ ഹെറ്റ്‌മെയറുടെയും (56*) ബാറ്റിങ് കരുത്തില്‍ നാല് പന്തും മൂന്ന് വിക്കറ്റും ബാക്കിനിര്‍ത്തി രാജസ്ഥാന്‍ വിജയം നേടിയെടുക്കുകയായിരുന്നു.
റാഷിദ് ഖാനെ തൂക്കിയടിച്ച മൂന്ന് തുടര്‍ സിക്‌സുകള്‍ തന്നെ ധാരാളമായിരുന്നു. സഞ്ജുവിന്റെ പ്രതിഭയെ തഴയുന്നവർക്ക് മുഖത്തേറ്റ അടിയായിരുന്നു ഇന്നലത്തെ പ്രകടനമെന്ന് നിസംശയം പറയാം. സഞ്ജു പുറത്തായ ശേഷം അതുവരെ അദ്ദേഹത്തിന് പിന്തുണ ഷിമ്രോൺ ഹെറ്റ്മെയറും ഷമി എറിഞ്ഞ അവസാന ഓവറിൽ മിന്നലടികളുമായി തിളങ്ങിയ അശ്വിനും വിജയത്തിൽ നിർണായകമായി. എന്തായാലും ട്വിസ്റ്റുകളും വിജയപരാജ്യങ്ങളും മാറി വന്ന മത്സരത്തിൽ ഷമി എറിഞ്ഞ 19 ആം ഓവറിൽ 20 റൺസാണ് രാജസ്ഥാൻ നേടിയത്.
Post Your Comments