പൊന്നാനി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ ആത്മവിശ്വാസം വര്‍ദ്ധിച്ചെന്ന് ഇ ടി മുഹമ്മദ് ബഷീര്‍. യുഡിഎഫിന്റെ ഉറച്ചകോട്ടയായ പൊന്നാനിയില്‍ ഇത്തവണ ഭൂരിപക്ഷം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം കിട്ടിയ ഭൂരിപക്ഷത്തിന്റെ മൂന്നിരട്ടിയാണ് അവസാന ഘട്ട പ്രചാരണത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ ഉറപ്പിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ നിര്‍ണ്ണായക ശക്തിയല്ലെങ്കിലും എല്ലാ അനുകൂല ഘടകങ്ങളും കൂട്ടിയിണക്കി ശക്തി തെളിയിക്കാന്‍ ബിജെപിയും പൊന്നാനിയില്‍ പ്രചാരണത്തില്‍ ഇരുമുന്നണികള്‍ക്കും ഒപ്പം തുടക്കം മുതല്‍ അവസാനം വരെയുണ്ടായിട്ടുണ്ട്. എല്ലാ സാഹചര്യങ്ങളും ഇത്രയ്ക്കും അനുകൂലമായ ഒരു തെരെഞ്ഞെടുപ്പ് ഓര്‍മ്മയിലെല്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ അവകാശ വാദം. നിരവധി ആരോപണങ്ങള്‍ക്കും കേസുകള്‍ക്കും ഇടയില്‍ പി വി അന്‍വര്‍ എംഎല്‍എയെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് ഇക്കുറി പൊന്നാനി ശ്രദ്ധേയമായതെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments