MalappuramKozhikodeKeralaNattuvarthaLatest NewsNewsIndia

സ്വാതന്ത്ര്യ ദാഹികളുടെ മുന്നേറ്റത്തിന്‍റെ ചരിത്രമാണ് മലബാര്‍ സമരം, വെട്ടിമാറ്റിയത് ശരിയായില്ല: ഇ ടി മുഹമ്മദ്‌ ബഷീർ

രാജ്യത്തിനുവേണ്ടി ജീവന്‍ ബലികൊടുത്ത മഹാന്മാരോടും ചരിത്രത്തോടും ക്രൂരത കാണിക്കരുത്

ന്യൂഡൽഹി: സ്വാതന്ത്ര്യ ദാഹികളുടെ മുന്നേറ്റത്തിന്‍റെ ചരിത്രമാണ് മലബാര്‍ സമരമെന്ന് ഇ ടി മുഹമ്മദ്‌ ബഷീർ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്​തസാക്ഷികളുടെ പട്ടികയില്‍ നിന്ന് മലബാര്‍ സമരത്തിന് നേതൃത്വം കൊടുത്തവരുടെ പേര് വെട്ടിക്കളയാനുള്ള തീരുമാനം അത്യധികം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും നാടിനു വേണ്ടി പടപൊരുതിയവരോടുള്ള നന്ദികേടാണെന്നും അദ്ദേഹം പാർലമെന്റിൽ ഉന്നയിച്ചു.

Also Read:‘താടിയുള്ള അപ്പനെയെ പേടിയുള്ളൂ’, സുന്നത്തായ താടി വളർത്താതെ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശിക്കേണ്ട: താലിബാൻ

‘ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടമായ മലബാര്‍ സമരത്തെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ട്. മലബാര്‍ സമരം ഒരിക്കലും വര്‍ഗീയം ആയിരുന്നില്ല. ദേശ സ്നേഹത്തിലും ആത്മാഭിമാനത്തിലുമധിഷ്ഠിതമായ സ്വാതന്ത്ര്യ ദാഹികളുടെ മുന്നേറ്റത്തിന്‍റെ ചരിത്രമാണത്. അവര്‍ രാജ്യത്തിനു വേണ്ടിയാണ് ജീവന്‍ സമര്‍പ്പിച്ചത്. അത് നീക്കം ചെയ്യുന്നത് ക്രൂരമാണ്. ഇവിടെ മലബാര്‍ സമരം ഒരു വര്‍ഗീയ കലാപമാണെന്ന് വരുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് ചരിത്രത്തെ വക്രീകരിക്കുന്നവരുടെ കുബുദ്ധിയാണ്. അവരുടെ പേരുകള്‍ വെട്ടി കളയുന്നതിന് ഇന്ത്യ ഗവണ്മെന്‍റ്​ കൂട്ടുനില്‍ക്കുന്നത് ചരിത്രത്തെ തന്നെ കളങ്കപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്’, ഇ ടി വ്യക്തമാക്കി.

‘കേരളത്തിലെന്നതു പോലെ കര്‍ണാടകയിലും ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലുമൊക്കെയുള്ള ഏതാണ്ട് ഇരുന്നൂറോളം സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ അടുത്ത ഐസിഎച്ച്‌ആറിന്‍റെ അഞ്ചാമത്തെ എഡിഷനില്‍ വെട്ടിക്കളയാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും പുതിയ പതിപ്പ് ഇവരുടെ പേരുകള്‍ ഇല്ലാതെയാണ് വരാന്‍ പോകുന്നതെന്നും മനസ്സിലാക്കാന്‍ സാധിച്ചു. ഇന്ത്യ ഗവണ്‍മെന്റ് ഈ കൊടുംക്രൂരതയ്ക്ക് കൂട്ടുനില്‍ക്കരുത്. അതുകൊണ്ട് ഗൗരവകരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ചരിത്രത്തോട് നീതി പുലര്‍ത്തുന്ന സമീപനമെടുക്കണം. രാജ്യത്തിനുവേണ്ടി ജീവന്‍ ബലികൊടുത്ത ആ മഹാന്മാരോടും ചരിത്രത്തോട് തന്നെയും ചെയ്യുന്ന ക്രൂരതയില്‍ നിന്നും പിന്തിരിയണം’, ഇ ടി മുഹമ്മദ്‌ ബഷീർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button