KeralaLatest NewsNews

കോവിഡ് ബാധിച്ച്‌ മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്കും ധനസഹായം ഉറപ്പു വരുത്തണം: മുസ്‌ലിം ലീഗ്

കോവിഡും ദേശീയ ദുരന്തമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ മാനദണ്ഡം അനുസരിച്ച്‌ സഹായം നല്‍കണമെന്ന് കോടതി വിധിച്ചത്‌.

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്കും ധനസഹായം ഉറപ്പു വരുത്തണമെന്ന് മുസ്‌ലിം ലീഗ്. വിദേശത്ത് മരിച്ചവരില്‍ പലരുടെയും കുടുംബങ്ങളിലെ സ്ഥിതി ദയനീയമാണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മാധ്യമങ്ങളോട് പറഞ്ഞു.

‘കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. കോവിഡ് ബാധിച്ച്‌ നിരവധി പ്രവാസികളാണ് മരിച്ചത്. അവരില്‍ പലരുടെയും കുടുംബം ജീവിതമാര്‍ഗം നിലച്ച അവസ്ഥയിലാണ്. അതിനാല്‍ പ്രവാസികളുടെ ആശ്രിതര്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ഇതു സംബന്ധിച്ച്‌ കത്ത് നല്‍കും. അടുത്ത പാര്‍ലമെന്‍റിലും ഈ ആവശ്യം ഉന്നയിക്കും’- ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Read Also: ഗ്രേസ് മാർക്ക് കൊടുക്കരുതെന്ന് സർക്കാർ: കായിക താരങ്ങൾക്ക് തിരിച്ചടി

പ്രകൃതി ദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 12ാം വകുപ്പ് പ്രകാരം കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിനും സഹായത്തിന് അര്‍ഹതയുണ്ടെന്നാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയത്. കോവിഡും ദേശീയ ദുരന്തമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ മാനദണ്ഡം അനുസരിച്ച്‌ സഹായം നല്‍കണമെന്ന് കോടതി വിധിച്ചത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button