Latest NewsKeralaNews

യുഡിഎഫിന് തലവേദന സൃഷ്ടിച്ച് ലീഗ്, എസ്ഡിപിഐ- സിപിഎം ബന്ധം തുറന്നുകാട്ടാൻ ലീഗ് ധവളപത്രം ഇറക്കും

യുഡിഎഫിലും കേരളത്തിലും ലീഗിന്‍റെ മേധാവിത്തം വരുന്നു എന്ന് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് വലിയ ചർച്ചകൾക്ക്  വെക്കുമ്പോൾ വിശദീകരണവുമായി മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ. കുഞ്ഞാലിക്കുട്ടി അധികാരം പിടിക്കാനാണ് വരുന്നത് എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. യുഡിഎഫിന് അനിവാര്യനായ നേതാവാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിൻ്റെ വരവ്
യു.ഡി.എഫിന് ഗുണം ചെയ്യും. യു ഡി എഫിലെ എല്ലാ കക്ഷികളേയും കോ ഓർഡിനേറ്റ് ചെയ്യാനുള്ള  കഴിവ്  കുഞ്ഞാലിക്കുട്ടിക്കുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫിലും കേരളത്തിലും ലീഗിന്‍റെ മേധാവിത്തം വരുന്നു എന്ന് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ചോദിക്കും. ഇത് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എല്ലാ പാർട്ടികളും സ്വീകരിക്കുന്ന സ്വഭാവിക സമീപനം മാത്രമാണ്. അതാണ് ലീഗും സ്വീകരിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി

കേരളത്തിൽ എസ്ഡിപിഐ–സിപിഎം സഖ്യത്തിന്റെ കൃത്യമായ വിവരങ്ങൾ പൊതു സമൂഹത്തെ തുറന്നുകാട്ടും. ഈ അവിശുദ്ധ ബന്ധത്തെ ബോധ്യപ്പെടുത്താൻ ലീഗ് ധവളപത്രം ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button