കോഴിക്കോട്: ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന സി പി എം നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഇ ടി മുഹമ്മദ് ബഷീർ. സിപിഎം എക്കാലത്തും ബിജെപിക്ക് വഴിയൊരുക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.
Also Read:പഴയ കെട്ടിടത്തിനുള്ളിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി
‘യോജിച്ച രാഷ്ട്രീയ ധരണി ഉണ്ടാക്കുന്നതിന് പകരം നിഷേധാത്മകമായ സമീപനം സ്വീകരിക്കുകയാണ് സിപിഎം. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതേ നിലപാട് ആവര്‍ത്തിക്കുകയാണ് സിപിഎം. ബിജെപിയെ അധികാരത്തില്‍ എത്തിച്ചതിനു കാരണം അന്ധമായ കോണ്‍ഗ്രസ് വിരോധമാണ്. കോണ്‍ഗ്രസ്സിനെ മുന്നില്‍ നിര്‍ത്തി എല്ലാ പാര്‍ട്ടികളും കൂടി ചേര്‍ന്ന് കൊണ്ട് ബി ജെ പി ക്കെതിരായി വരുന്നതിന് പകരം പ്രതിപക്ഷത്തിന്റെ യോജിപ്പിനെ തന്നെ ശിഥിലമാക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്’, ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
അതേസമയം, ഇന്ത്യയില്‍ പ്രദേശിക സഖ്യങ്ങളാണ് പ്രായോഗികമെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ സമാജ്‍വാദി പാര്‍ട്ടിയെ പിന്തുണക്കുമെന്നും സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.
Post Your Comments