Latest NewsKeralaNewsIndia

കോണ്‍ഗ്രസിന് ക്ഷീണമുണ്ടായെന്നത് സത്യമാണ്, പക്ഷെ ബിജെപിയ്ക്ക് ബദൽ കോൺഗ്രസ്‌ മാത്രമേയുള്ളൂ: ഇ ടി മുഹമ്മദ് ബഷീര്‍

തിരുവനന്തപുരം: ബിജെപിയ്ക്ക് ബദൽ കോൺഗ്രസ്‌ മാത്രമേയുള്ളൂവെന്ന് ഇ ടി മുഹമ്മദ്‌ ബഷീർ. കോണ്‍ഗ്രസിന് ക്ഷീണമുണ്ടായെന്നത് സത്യമാണെന്നും, ഇടതുമുന്നണിയിലേക്കുള്ള സിപിഎമ്മിന്റെ ക്ഷണം കാപട്യമാണെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Also Read:വാടകവീട്ടിലാണ് താമസം, സാമ്പത്തികം ഉണ്ടാക്കാനുള്ള ഒരു കുറുക്കുവഴിയായിരുന്നില്ല സിനിമ: ജോണ്‍പോള്‍ മുൻപ് പറഞ്ഞത്

‘ന്യൂനപക്ഷ രക്ഷകരുടെ കപടവേഷം ധരിക്കുന്ന സിപിഎമ്മുമായി സഹകരിക്കാന്‍ ലീഗിന് ഉദ്ദേശമില്ല. കോണ്‍ഗ്രസിന് ക്ഷീണമുണ്ടായെന്നത് സത്യമാണ്. എന്നാല്‍ ഫാസിസത്തിന് ബദല്‍ കോണ്‍ഗ്രസ് മാത്രമേയുള്ളൂ. ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമല്ല കേരളത്തിന്റെ സമീപനവും. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഒട്ടേറെ കാര്യങ്ങളാണ് കേരളത്തിലെ സര്‍ക്കാര്‍ ചെയ്യുന്നത്’, ബഷീർ വ്യക്തമാക്കി.

‘ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിലപാടെടുക്കുന്ന പാര്‍ട്ടികളുടെ ഒപ്പം തന്നെയാണ് ഇടതുമുന്നണിയുമുള്ളത്. അവര്‍ പരോക്ഷമായി ബിജെപിയെ സഹായിക്കുന്നു. ന്യൂനപക്ഷ വകുപ്പ് തന്നെ സര്‍ക്കാര്‍ ഇല്ലാതാക്കി. ഫാസിസത്തിന് എതിരായി സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുന്നുവെന്നത് കാപട്യം മാത്രമാണ്’, ഇ ടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button