
അബുദാബി: യുഎഇയിൽ ലൈംഗിക തൊഴിലാളിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേർ പിടിയിൽ പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ആയിരുന്നു കൊലപാതകമെന്നാണ് റിപ്പോർട്ട്. കേസില്‍ പ്രതിയായ സ്ത്രീയ്ക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. പ്രതിയായ മറ്റൊരു പുരുഷനുമായി ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.
സംഘത്തിന് വീടിന്റെ വാതില്‍ തുറന്നുകൊടുത്തതും മുറിയിലേക്ക് കൊണ്ടുപോയതും ഈ സ്ത്രീ തന്നെയായിരുന്നു. മുറിയില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയപ്പോള്‍ ഉറക്കെ നിലവിളിച്ചു. ശബ്ദം അയല്‍വാസികള്‍ കേള്‍ക്കാതിരിക്കാന്‍ തലയിണ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പണവും ആഭരണങ്ങളും മൊബൈല്‍ ഫോണും അവിടെന്നെടുത്തുവെന്നും തങ്ങളുടെ കടം തീര്‍ക്കാനാണ് കവര്‍ച്ച നടത്താന്‍ തീരുമാനിച്ചതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.
കൊലപ്പെടുന്നതിന് തൊട്ടുമുന്‍പ് സ്ത്രീ പരിഭ്രാന്തയായി നിലവിളിക്കുന്ന ദൃശ്യങ്ങള്‍ പ്രതികളിലൊരാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇത് പോലീസ് കണ്ടെടുത്തു. കൊലപാതകം ആസൂത്രണം ചെയ്യുന്നതിനിടെ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
Post Your Comments