KeralaLatest NewsIndia

യൂണിവേഴ്സിറ്റി ക്യാമ്പസിൽ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥിക്ക് എസ്.എഫ്.ഐക്കാരുടെ മർദ്ദനം

രാഖി കെട്ടിയെന്നാരോപിച്ചാണ് വിദ്യാർത്ഥിയെ എസ്.എഫ്.ഐക്കാർ മർദ്ദിച്ചത് .

കൊല്ലം : കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥിക്ക് എസ്.എഫ്.ഐക്കാരുടെ ക്രൂര മർദ്ദനം. ചെവിക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജിലെ ഒന്നാം വർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും കമുകുംചേരി സ്വദേശിയുമായ സൂരജിനാണ് മർദ്ദനമേറ്റത്. രാഖി കെട്ടിയെന്നാരോപിച്ചാണ് വിദ്യാർത്ഥിയെ എസ്.എഫ്.ഐക്കാർ മർദ്ദിച്ചത് .

കലഞ്ഞൂർ നിന്ന് മൈം അവതരിപ്പിക്കാനെത്തിയ ഐ.എച്ച്.ആർ.ഡി കോളേജ് സംഘത്തോടൊപ്പമായിരുന്നു സൂരജ് എത്തിയത്.മൈം അവതരിപ്പിച്ചതിനു ശേഷം ക്യാമ്പസിൽ നിന്ന സൂരജിനെ എസ്.എഫ്.ഐ പ്രവർത്തകർ വിളിച്ച് മാറ്റി നിർത്തി മർദ്ദിക്കുകയായിരുന്നു. എബിവിപി പ്രവർത്തകനാണോ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. തുടർന്ന് ഇയാളുടെ കയ്യിലുണ്ടായിരുന്ന രാഖി പൊട്ടിച്ചു കളയുകയും ചെയ്തു.

പിടിച്ചുമാറ്റാനെത്തിയെ സഹപാഠികളെ ഭീഷണിപ്പെടുത്തി ഓടിച്ചതിനു ശേഷമായിരുന്നു മർദ്ദനം.കാര്യവട്ടം ക്യാമ്പസിലും യൂണിവേഴ്സിറ്റി കോളേജിലും എസ്.എഫ്.ഐ പ്രവർത്തകരുടെ ഗുണ്ടായിസം തുടർക്കഥയാവുകയാണെന്നാണ് എബിവിപി പ്രവർത്തകരുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button