KeralaLatest NewsNews

കഞ്ചാവ് എത്തിച്ചത് KSU നേതാവ്, SFIക്ക് പങ്കില്ല: ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ വിശദീകരണവുമായി SFI

കളമശേരി:  കളമശേരി പോളി ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ വിശദീകരണവുമായി എസ്എഫ്ഐ. കേസിൽ എസ്എഫ്ഐക്ക് പങ്കില്ല. KSU നടത്തിയ ഗൂഢാലോചനയാണിത്. കഞ്ചാവ് എത്തിച്ചത് KSU നേതാവാണ്. KSU പ്രവർത്തകൻ ആദിൽ ഒളിവിലാണ്. റെയ്‌ഡിന് പിന്നാലെ KSU നേതാക്കൾ ഒളിവിൽ പോയെന്നും എസ്എഫ്ഐ ആരോപിച്ചു. അഭിരാജ് നിരപരാധിയാണ്.

Read Also: നിറങ്ങളിൽ ആറാടി ഉത്തരേന്ത്യ : ഹോളി ദിനത്തിൽ രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ

അഭിരാജ് ഒരു ലഹരിയും ഉപയോഗിക്കില്ല. പൊലീസ് മുൻവിധിയോടെ സംസാരിച്ചു.വെന്നും എസ്എഫ്ഐ ആരോപിച്ചു. കഞ്ചാവ് കേസിൽ തന്നെ കുടുക്കിയതെന്ന് അഭിരാജ് പറഞ്ഞു. റെയ്‌ഡ്‌ നടക്കുമ്പോൾ കോളജിന് പുറത്തായിരുന്നു.

തന്റെ മുറിയിൽ പരിശോധന നടത്തിയത് അറിയില്ല. ഹോസ്റ്റലിലേക്ക് എത്തിയപ്പോൾ പൊലീസ് കഞ്ചാവുമായി നില്കുകയിരുന്നു. എന്നോട് പറഞ്ഞു നിന്റെ മുറിയിൽ നിന്നും കണ്ടെത്തി എന്നാണ്.ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുംമെന്നും അഭിരാജ് വ്യക്തമാക്കി.

കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലിലാണ് വന്‍ കഞ്ചാവ് വേട്ട നടന്നത്. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 3 വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. കൂട്ടാളികള്‍ ഓടി രക്ഷപ്പെട്ടു.

ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മറ്റൊരു വിദ്യാര്‍ത്ഥി ആകാശിന്റെ മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവ് പിടികൂടി. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.

ഇന്നലെ രാത്രിയാണ് പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്. ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ഥികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ നാല് മണി വരെ 7 മണിക്കൂറോളം നീണ്ടു. റെയ്ഡിനായി ഡാന്‍സാഫ് സംഘം എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ കൊച്ചി നര്‍ക്കോട്ടിക് സെല്‍ എസിപി അബ്ദുല്‍സലാം പ്രതികരിച്ചു. തൂക്കി വില്‍പ്പനക്കുള്ള ത്രാസ് അടക്കം കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button