KeralaLatest NewsNews

എസ്എഫ്ഐയില്‍ അഴിച്ചുപണി: സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പി എം ആര്‍ഷോ മാറും

തിരുവനന്തപുരം: എസ്എഫ്ഐയില്‍ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പി എം ആര്‍ഷോ മാറും. പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ് എസ്എഫ്ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി ആകും. കെ.അനുശ്രീക്ക് പകരം എം ശിവപ്രസാദ് സംസ്ഥാന പ്രസിഡണ്ട് ആകാനും സാധ്യതയുണ്ട്. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനം നിലവിലെ ഭാരവാഹികളെ മാറ്റിയേക്കും എന്നാണ് സൂചന. നിലവിലെ ഭാരവാഹികളെ മാറ്റില്ല എന്നാണ് കരുതിയത് എങ്കിലും നേതൃത്വം മാറണമെന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു.

Read Also: ചേരന്റെ എക്കാലത്തെയും റൊമാൻ്റിക് ഹിറ്റ് ‘ഓട്ടോഗ്രാഫ്’ പുനർ റിലീസിനൊരുങ്ങുന്നു: ചിത്രത്തിൻ്റേതായി നിർമ്മിച്ച വീഡിയോ വൈറൽ

പി എം ആര്‍ഷോയും അനുശ്രീയും ഭാരവാഹികളായിരുന്ന കാലം നിരവധി വിവാദങ്ങളിലൂടെയാണ് എസ്എഫ്ഐ കടന്നുപോയത്. ആര്‍ഷോക്കെതിരെ വ്യക്തിപരമായും ആരോപണങ്ങള്‍ ഉയര്‍ന്നത് തിരിച്ചടിയായി. റാഗിങ് അടക്കം, ഉയര്‍ന്ന വിവാദങ്ങളെ നേരിടുന്നതില്‍ എസ്എഫ്ഐനേതൃത്വത്തിന് വീഴ്ച സംഭവിച്ചതായി സിപിഎം നേരത്തെ വിലയിരുത്തിയിരുന്നു. ഭാരവാഹികളുടെ പ്രായപരിധി 27 വയസ്സ് എന്ന നിലയിലും നേരത്തെ തീരുമാനമുണ്ടായിരുന്നു. ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാണ് പുതിയ നേതൃത്വത്തെ പരീക്ഷിക്കാനുള്ള നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button