
കൊച്ചി : ഡ്രഗ് പാർട്ടികളുടെ കേന്ദ്രമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലഹരി മാഫിയയുടെ രാഷ്ട്രീയ രക്ഷകർത്വം സർക്കാരിനാണ്. ക്യാമ്പസുകളിൽ, സ്കൂളുകളിൽ ലഹരി സംഘം വിഹരിക്കുന്നു. കോഴിക്കോട് വിദ്യാർത്ഥിയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്. ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനാകുന്നില്ല.
എസ്എഫ്ഐക്കെതിരെയും പ്രതിപക്ഷ നേതാവ് രംഗത്തെത്തി. എസ്എഫ്ഐക്ക് അമിത സ്വാധീനമുള്ള ഇടങ്ങളിൽ ലഹരി ഏജന്റുമാരായി മാറുന്നു. എത്രയോ കേസുകിൽ അവർ പ്രതികളായി. അവർക്ക് ഒഴിഞ്ഞുമാറാൻ ആവില്ല. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അത് സപ്ലൈ ചെയ്യുന്നവരെ പിടികൂടണമെന്നും വി ഡി സതീശൻ വിമർശിച്ചു.
കൂടാതെ ആശ വർക്കർമാരുടെ സമരം, സ്ത്രീകൾ നടത്തുന്ന നിലനിൽപ്പിനായുള്ള അവരുടെ സമരമാണ്. അത് പൊളിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തീവ്ര വലത് – മുതലാളിത്വ മനോഭാവമാണ് സർക്കാരിന് ഉള്ളത്. സമരക്കാർക്കൊപ്പമാണ് യുഡിഎഫ് തുടരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
Post Your Comments