ന്യൂ ഡൽഹി : തന്റെ ക്രിക്കറ്റ് കരിയറിൽ എം.എസ് ധോണിയാണ് തനിക്ക് രക്ഷകനായതെന്നു ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ്മ. ടീമില്‍ നിന്ന് പുറത്താകുമെന്ന സാഹചര്യത്തില്‍ പല തവണ മഹി ഭായി രക്ഷയ്‌ക്കെത്തിയെന്നും അദേഹം തന്നെ പിന്തുണച്ചിരുന്നതായും ഒരു അഭിമുഖത്തില്‍ ഇശാന്ത് പറഞ്ഞു. കൂടാതെ തന്നെ വിരാട് കോഹ്‌ലി നൽകിയ പിന്തുണയെ കുറിച്ചും ഇശാന്ത് വെളിപ്പെടുത്തി. നിങ്ങള്‍ ക്ഷീണിതനാണെന്ന് അറിയാം. എന്നാല്‍ സീനിയര്‍ താരമെന്ന നിലയില്‍ ടീമിനായി പൊരുതണമെന്ന് കോഹ്‌ലി പറഞ്ഞതായി ഇശാന്ത് പറഞ്ഞു. അതോടൊപ്പം തന്നെ ഐപിഎല്‍ മികച്ച അവസരമാണെന്നും മികവാവര്‍ത്തിച്ചാല്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഇടംപിടിക്കാമെന്നാണ് പ്രതീക്ഷയെന്നും ഇശാന്ത് കൂട്ടിച്ചേർത്തു .
Post Your Comments