
ഐപിഎല്ലിൽ നിന്നും വിരമിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് നിർണായക മറുപടി നൽകി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി. കുറഞ്ഞത് ഒരു സീസണിൽ കൂടിയെങ്കിലും താൻ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അവസാന ഐപിഎൽ മത്സരം ചെന്നൈയിൽ കളിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു.
Also Read:ലോകത്തിന്റെ കൊവിഡ് ആസ്ഥാനമായി വീണ്ടും യൂറോപ്പ്: രോഗബാധയും മരണസംഖ്യയും കുതിച്ചുയരുന്നു
തന്റെ ക്രിക്കറ്റ് താൻ എപ്പോഴും പ്ലാൻ ചെയ്തിരുന്നുവെന്നും ധോണി പറഞ്ഞു. ഇന്ത്യയിൽ ഞാൻ അവസാന ഏകദിനം കളിച്ചത് റാഞ്ചിയിൽ ആയിരുന്നു. അത് പോലെ, എന്റെ അവസാന ട്വെന്റി 20 ചിലപ്പോൾ ചെന്നൈയിൽ ആയിരിക്കാം. എന്നാൽ അത് അടുത്ത വർഷം ഉണ്ടാകുമോ, അതോ അഞ്ച് വർഷങ്ങൾക്ക് ശേഷമേ ഉണ്ടാവുകയുള്ളോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിരമിക്കലുമായി ബന്ധപ്പെട്ട ഏത് തീരുമാനവും ചെന്നൈ സൂപ്പർ കിംഗ്സിന്റെ താത്പര്യങ്ങൾക്ക് അനുസരിച്ചായിരിക്കുമെന്ന് കഴിഞ്ഞ ഐപിഎൽ ഫൈനലിന് ശേഷം ധോണി പറഞ്ഞിരുന്നു. വരുന്ന സീസണിലും ധോണി ടീമിനൊപ്പം ഉണ്ടാകുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സും സൂചന നൽകിയിരുന്നു. 2008 ഐപിഎൽ ആദ്യ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകനാണ് എം എസ് ധോണി.
Post Your Comments