മസ്‌കറ്റ്: ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുമായുള്ള വിവാഹം വിരാട് കോഹ്ലിയുടെ ക്രിക്കറ്റ് കരിയറിനെ ബാധിച്ചതായി പാകിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തര്‍. കോഹ്ലി 29-ാം വയസ്സില്‍ വിവാഹിതനാകുന്നതിന് പകരം ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ആ സ്ഥാനത്ത് താന്‍ ആയിരുന്നെങ്കില്‍ അത്ര നേരത്തെ വിവാഹം കഴിക്കുമായിരുന്നില്ലെന്നും അക്തര്‍ പറഞ്ഞു.
‘വിരാട് കോഹ്ലി ഏഴു വര്‍ഷത്തോളം ഇന്ത്യയെ നയിച്ചു. സത്യത്തില്‍ ഞാന്‍ കോഹ്ലിയെ ക്യാപ്റ്റനാക്കുന്നതിനെ അനുകൂലിക്കുന്ന വ്യക്തിയല്ല. ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് പകരം കോഹ്ലി ശരാശരി 100-120 റണ്‍സ് വീതം സ്‌കോര്‍ ചെയ്യുന്നത് കാണാനായിരുന്നു എനിക്ക് ഇഷ്ടം. അദ്ദേഹം ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമായിരുന്നു.
ആ പൊലീസുകാരനെ എനിക്കറിയാം, അയാളൊരു സംഘിയല്ല’; കുറിപ്പ് വൈറൽ
കോഹ്ലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ആ പ്രായത്തില്‍ വിവാഹം കഴിക്കുമായിരുന്നില്ല. പകരം ഞാന്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കരിയര്‍ ആസ്വദിക്കുമായിരുന്നു. കരിയറിലെ 10-12 വര്‍ഷങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. അതു പിന്നീട് തിരിച്ചു കിട്ടില്ല.
വിവാഹത്തിന്റേയും ക്യാപ്റ്റന്‍സിയുടേയും സമ്മര്‍ദ്ദം ബാറ്റിങ്ങിനെ ബാധിക്കും. കുടുംബാഗങ്ങളില്‍ നിന്നും മക്കളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടാകുന്നത് സ്വാഭാവികമാണ്. ഭാര്യയും കുഞ്ഞുങ്ങളുമാകുമ്പോള്‍ പഴയപോലെ ക്രിക്കറ്റില്‍ ശ്രദ്ധിക്കാനാകില്ല. കോഹ്ലിയെ സംബന്ധിച്ച് കരിയറിന്റെ മികച്ച കാലഘട്ടം കടന്നുപോയി. ഇനി കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്.’ അക്തര്‍ പറഞ്ഞു.
Post Your Comments