ടൈൽ ആൻഡ് സ്റ്റോൺ ഇൻസ്റ്റലേഷൻ ഉൽപ്പന്ന രംഗത്തെ മുൻനിര സ്ഥാപനമായ എംവൈകെ ലാറ്റിക്രിറ്റ് പുതിയ ബ്രാൻഡ് അംബാസഡറെ പ്രഖ്യാപിച്ചു. ദേശീയ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ് ധോണിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിലുടനീളം സാന്നിധ്യമുള്ള പ്രമുഖ കമ്പനി കൂടിയാണ് എംവൈകെ ലാറ്റിക്രിറ്റ്. പുതിയ അംബാസഡറെ തിരഞ്ഞെടുത്തതോടെ കമ്പനിയുടെ പ്രവർത്തന രംഗത്ത് പുതിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.
‘കമ്പനിയുടെ ഉൽപ്പന്നങ്ങളെക്കുറിച്ച് സാധാരണക്കാരിലും അവബോധം സൃഷ്ടിക്കാൻ എം. എസ് ധോണിയുടെ സാന്നിധ്യം സഹായകമാകും. ഇതോടെ, നിരവധി തരത്തിലുള്ള മാറ്റങ്ങൾക്കാണ് കമ്പനി തുടക്കമിടുന്നത്’, സൗത്ത് ആൻഡ് എക്സ്പോർട്സ് എജിഎം ജീൻ കണ്ണിയമ്പുറം പറഞ്ഞു. നിലവിൽ, അഞ്ച് ഫാക്ടറികളാണ് കമ്പനിക്ക് ഉള്ളത്. അടുത്ത വർഷം മൂന്ന് ഫാക്ടറികൾ കൂടി തുറക്കാൻ പദ്ധതിയിടുന്നുണ്ട്. ഏകദേശം 25,000 ലേറെ ഡീലർമാരാണ് കമ്പനിക്ക് ഉള്ളത്.
Also Read: തേങ്ങയിടാൻ തെങ്ങിൽ കയറിയ മധ്യവയസ്കന് ഷോക്കേറ്റ് ദാരുണാന്ത്യം
Post Your Comments