യുവാക്കൾക്കിടയിലും കുട്ടികൾക്കിടയിലും തരംഗമായി മാറിയ ഫ്രീ ഫയർ ഗെയിം ഇന്ത്യയിലേക്ക് വീണ്ടും തിരികെയെത്തുന്നു. കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന മുഴുവൻ മാനദണ്ഡങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും പാലിച്ചാണ് ഫ്രീ ഫയർ വീണ്ടും ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നത്. മടങ്ങിവരവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും, ചെന്നൈ സൂപ്പർ കിംഗ്സ് നായകനുമായ എം.എസ് ധോണിയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചിട്ടുണ്ട്.
ആഗോള തലത്തിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ഗെയിം കൂടിയാണ് ഫ്രീ ഫയർ. സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നതിനാൽ, 2022 ഫെബ്രുവരിയിലാണ് കേന്ദ്രസർക്കാർ ഈ ഗെയിമിന് വിലക്ക് ഏർപ്പെടുത്തിയത്. പുതിയ പതിപ്പിൽ എം.എസ് ധോണി ‘തല’യെന്ന ഒരു കഥാപാത്രമായി ഗെയിമിൽ ഉണ്ടാകും. സെപ്റ്റംബർ 5 മുതലാണ് ഗെയിം ഡൗൺലോഡ് ചെയ്യാൻ സാധിക്കുക.
Also Read: വിപണി കീഴടക്കാൻ ‘സ്മാർട്ട് റിംഗുമായി’ ബോട്ട് എത്തി, വിലയും സവിശേഷതയും അറിയാം
ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും ഗെയിമർ മാർക്കായി ബാറ്റിൽ റോയലിന്റെ രജിസ്ട്രേഷൻ ഓപ്പൺ ചെയ്തിട്ടുണ്ട്. ഗരീന എന്ന സിംഗപ്പൂർ ആസ്ഥാനമായ ഗെയിം ഡെവലപ്പറാണ് ഫ്രീ ഫയറിനെ വീണ്ടും ഇന്ത്യയിലേക്ക് എത്തിക്കുന്നത്. യോട്ട എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് പുതിയ നീക്കം. ഒരു ദ്വീപിലേക്ക് പാരച്യൂട്ടിൽ എത്തുന്ന 50 കളിക്കാരിൽ നിന്നുമാണ് ഗെയിം തുടങ്ങുന്നത്.
Post Your Comments