ചെന്നൈ: കോവിഡിന്‍റെ വരവിന് ശേഷം ഇന്ത്യയില്‍ ആദ്യമായി കാണികളെ അനുവദിച്ച മത്സരമായിരുന്നു ചെന്നൈയിലെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ്. ഇന്ത്യന്‍ കാണികളെ എന്നും ആവേശത്തിലാഴ്ത്തിരുന്ന നായകന്‍ വിരാട് കോഹ്‌ലി ഇക്കുറി അൽപ്പം വ്യത്യസ്തമായി പ്രയോഗിച്ചത് ചെന്നൈയുടെ ആവേശമായ തമിഴ് മക്കളുടെ കുത്തകയായ “വിസില്‍ പോട്” ആയിരുന്നു.
Read Also: ഭാരം കുറയാന്‍ സോയ മില്‍ക്ക്
ഇംഗ്ലണ്ടിന്‍റെ വിക്കറ്റുകള്‍ നിരയായി വീണുകൊണ്ടിരിക്കുകയും ഇന്ത്യ മത്സരത്തില്‍ മുന്നോട്ട് പോവുകയും ചെയ്തപ്പോഴായിരുന്നു കോഹ്‌ലി കാണികളെ വിസിൽ പോടിലൂടെ ആവേശത്തിലാഴ്ത്തിയത്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്സിന്റെ ഹോംഗ്രൗണ്ടായ ചെന്നൈയിൽ അവരുടെ സ്വന്തം “വിസില്‍ പോട്” ആംഗ്യത്തിലൂടെ കാണിച്ചാണ് കോഹ്‌ലി കാണികളെ ഉണർത്തിയത്.
When in Chennai, you #WhistlePodu! ??#TeamIndia skipper @imVkohli egging the Chepauk crowd on & they do not disappoint. ?? @Paytm #INDvENG
Follow the match ? https://t.co/Hr7Zk2kjNC pic.twitter.com/JR6BfvRqtZ
— BCCI (@BCCI) February 14, 2021
ഈ സംഭവം ചെന്നൈയുടെ “തല” ധോണിയുടെ ആരാധകര്‍ ഏറ്റെടുത്തു. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ നായകനായ കോഹ്‌ലിയുടെ വിശാല മനസ്കതയും പലരും അഭിനന്ദിച്ചു. “വിസില്‍ പോട്” എന്ന ക്യാപ്ഷനോടെ ബി.സി.സി.ഐയും കോഹ്‌ലിയുടെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
Post Your Comments