തിരുവനന്തപുരം: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു, പ്രതിഷേധവുമായി ബന്ധുക്കൾ. തിരുവന്തപുരത്താണ് പ്രസവത്തെ തുടർന്ന് യുവതി മരിച്ചത്. ബീമാപ്പള്ളി സ്വദേശി നസിയയാണ് ആശുപത്രിയിൽ മരിച്ചത്. ചികിത്സാപ്പിഴവാണ് മരണ കാരണമെന്ന് മരിച്ച യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
തിരുവനന്തപുരം അമ്പലത്തറ അൽ അരിഫ് ആശുപത്രിയിലാണ് സംഭവം നടന്നത്. യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുൻപിൽ പ്രതിഷേധിച്ചു.
Post Your Comments