Latest NewsNewsInternational

കോവിഡ് രോഗിയെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ച് ചൈനീസ് കമ്പനി: യുവതിക്ക് ദാരുണാന്ത്യം

ബെയ്‌ജിങ്ങ്‌ : കോവിഡ് ബാധിച്ചിട്ടും ചൈനീസ് ഉടമസ്ഥതയിലുള്ള കാസിനോയിൽ കമ്പനി നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ച യുവതി മരിച്ചു. കംപോഡിയയിലാണ് സംഭവം നടന്നത്.

അഞ്ച് ദിവസം മുമ്പാണ് കാസിനോ ഹീൻ ശ്രീനിച്ച് എന്ന യുവതിക്ക് കോവിഡ് ബാധിച്ചത്. തുടർന്ന് യുവതിയെ നിർബന്ധിച്ച് കമ്പനി ജോലി ചെയ്യിപ്പിക്കുകയായിരുന്നു. ഇതോടെ ഭക്ഷ്യവിഷബാധയും നിർജ്ജലീകരണവും മൂലമാണ് യുവതി മരിച്ചതെന്ന് ഡോക്ടർ പറഞ്ഞു. അസുഖമുള്ളപ്പോൾ ജോലി തുടരാൻ നിർബന്ധിച്ചതിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്ന് മരിച്ച സ്ത്രീയുടെ കുടുംബം കംബോഡിയൻ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ദിവസങ്ങൾക്ക് മുമ്പ്, കാസിനോയിലെ 437 തൊഴിലാളികൾക്ക് വൈറസ് ബാധിച്ച വാർത്ത ഒരു കൂട്ടം ജീവനക്കാർ ഫേസ്ബുക്കിൽ ലൈവ് ചെയ്തിരുന്നു. തങ്ങൾ രോഗബാധിതരായിരിക്കുമ്പോൾ ഓൺലൈൻ ചൂതാട്ട പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യുന്നതുൾപ്പെടെയുള്ള ജോലി ചെയ്യിപ്പിക്കുകയാണ്. മാർച്ച് മുതൽ യാതൊരു ചികിത്സയുമില്ലാതെ കെട്ടിടത്തിനുള്ളിൽ തന്നെയാണ് തുടരുന്നതെന്നും ഫേസ്ബുക്ക് ലൈവിൽ ജീവനക്കാർ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button