KasargodLatest NewsKeralaNattuvarthaNews

ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി യുവതി മരിച്ചു

ഉപ്പള: ബേക്കറിയിൽ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി യുവതി മരിച്ചു. കാസർഗോഡ് തലപ്പാടി തൂമിനാട് നടന്ന ദാരുണമായ സംഭവത്തിൽ തൂമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജന്റെ ഭാര്യ ഡി ജയ ഷീല (24) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. കർണ്ണാടക വിട്ടലയിലെ മാലിങ്ക-സുനന്ദ ദമ്പതികളുടെ മകളാണ് ജയ ഷീല. ഒരു വർഷം മുമ്പാണ് യുവതി വിവാഹം കഴിഞ്ഞ് തൂമിനാടിൽ എത്തിയത്. ശനിയാഴ്ച ജയ ഷീലയുടെ ജന്മദിനമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button