ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ്19 വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന ആൾ മരിച്ചു. ഇയാൾ ഐസൊലേഷനിൽ കഴിയുകയായിരുന്നു. കല്‍ബുര്‍ഗി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76കാരനാണ് മരിച്ചത്. അതേസമയം, ചികിത്സയിലുള്ള മെറ്റാരാളുടെ നില ഗുരുതരമല്ലെന്നും സിദ്ദിഖിയുെട പരിശോധഫലങ്ങള്‍ വന്നതിനു ശേഷമേ കോവിഡ് ബാധ മൂലമുള്ള മരണമാണോയെന്ന് സ്ഥിരീകരിക്കാനാവൂയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിദ്ദിഖിയുടെ സ്രവങ്ങള്‍ ബംഗളൂരുവിലെ ലാബില്‍ പരിശോധനക്കായി അയച്ചിരുന്നു. ഇയാള്‍ അടുത്തിടെ തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.
ALSO READ: ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു
കല്‍ബുര്‍ഗിയില്‍ ഐസൊലേഷനിലുള്ള രണ്ട് പേരില്‍ ഒരാളായിരുന്നു മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി. ഇയാളുടെ കുടുംബാംഗങ്ങളെയും നേരിട്ട് ബന്ധംപുലര്‍ത്തിയവരെയും നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയില്‍ 55ലധികം പേര്‍ക്ക് കോവിഡ്19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments