ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇ്ത്യ. പാക്കിസ്ഥാനിലെ ജെയ്ഷ മുഹമ്മദിന്റെ മൂന്ന് ഭീകര കേന്ദ്രങ്ങള്‍ വ്യോമസേന തകര്‍ത്തു. പ്രത്യാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയിലാണ്. അതേസമയം ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ സജ്ജമെന്ന് സേന വൃത്തങ്ങള്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ചത്. പാക് അധിനിവേശ കാശ്മീരിലെ ജെയ്ഷെ മുഹമ്മദ് ക്യാമ്പുകളാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. ആക്രമണത്തിന് പോയ വിമാനങ്ങള്‍ ഒരു പരിക്കും കൂടാതെ തിരിച്ചെത്തുകയും ചെയ്തു.പുലര്‍ച്ച മൂന്നരയ്ക്കായിരുന്നു ഇന്ത്യയുടെ ആക്രമണം. മിറാഷ് യുദ്ധ വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്.അതീവ രഹസ്യമായിട്ടായിരുന്നു നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കാര്യങ്ങള്‍ വിലയിരുത്തി. കൃത്യമായ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം. പാക് അധിനിവേശ കാശ്മീരിലെ ജെയ്ഷെ ഭീകരക്യാമ്പ് പൂര്‍ണ്ണമായും ഇന്ത്യ തകര്‍ത്തു.
भारत ने पाकिस्तान में फिर की सर्जिकल स्ट्राइक?
भारतीय वायुसेना के 12 मिराज 2000 विमानों ने पीओके में 1-1 हजार किलो के बम बरसाएं #airstrikes #Pok #Pakistan #JammuAndKashmir #AirForceOne #PulwanaAttack @News18Guj #surgicalstrike2 #Balakot #indianairforce #ModiHaiTohMumkinHai pic.twitter.com/EDVMJN7Z95— Pankaj Sharma (Journalist) (@Anchor_Pankaj) February 26, 2019
Post Your Comments