ന്യൂഡല്‍ഹി: സൈനികര്‍ ചൈനീസ് മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി ഡിഫന്‍സ് ഇന്റലിജന്‍സ് വിഭാഗം. ചൈനീസ് മൊബൈല്‍ഫോണുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന വിലയിരുത്തലിന് പിന്നാലെയാണ് സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.
Read Also; പീഡിപ്പിക്കാന്‍ ശ്രമിച്ച കോച്ചില്‍ നിന്ന് രക്ഷപെടാന്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടി 19കാരി
ചൈനീസ് മൊബൈല്‍ഫോണുകളില്‍ ചാര സോഫ്റ്റ് വെയറുകളും വൈറസ് പ്രോഗ്രാമുകളും കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. മൊബൈല്‍ ആപ്ലിക്കേഷനുകളാണ് അധികവും ഭീഷണി സൃഷ്ടിക്കുന്നത്. ഇവ ഫോണില്‍ നിന്ന് നീക്കം ചെയ്യുന്നതാണ് ഉചിതമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുമായി ശത്രുതയുള്ള രാജ്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും സൈനികരയെും കുടുംബാംഗങ്ങളെയും നിരുത്സാഹപ്പെടുത്തണമെന്നാണ് ഡിഫന്‍സ് ഇന്റലിജന്‍സ് നല്‍കുന്ന മുന്നറിയിപ്പ്.
ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ചാരപ്രവര്‍ത്തനം സജീവമാണെന്ന് വിവിധ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മൈക്രോ-ബ്ലോഗിംഗ് സൈറ്റായ വെയ്‌ബോ, വീചാറ്റ് മെസഞ്ചര്‍, ഫയല്‍ ട്രാന്‍സ്ഫര്‍ ആപ്പ് ഷെയര്‍ഇറ്റ്, മൊബൈല്‍ വെബ് ബ്രൗസര്‍ യുസി ബ്രൗസര്‍, ഒന്നിലധികം അക്കൗണ്ട് ലോഗര്‍, പാരലല്‍ സ്‌പേസ് എന്നിവയുള്‍പ്പെടെ പലതും നിരോധിക്കുകയും ചെയ്തിരുന്നു.
Post Your Comments