ന്യൂഡല്‍ഹി: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിച്ചു. ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന ഗരീബ് നവാസ് സമാധാനസമ്മേളനത്തില്‍ പങ്കെടുത്ത മുസ്ലിം പണ്ഡിതന്മാരാണ് ഐകകണ്ഠ്യേന പ്രഖ്യാപനം നടത്തിയത്. സുന്നി-സൂഫി ധാരയിലെ വ്യത്യസ്ത മദ്ഹബുകളില്‍ വിശ്വസിക്കുന്ന ഇന്ത്യയിലെ മുസ്ലിം ജനതകളുടെ പരമോന്നത നേതാവായി അദ്ദേഹത്തെ അംഗീകരിക്കുന്നതാണ് പ്രഖ്യാപനം. ദക്ഷിണേന്ത്യയില്‍നിന്ന് ആദ്യമായാണ് ഒരാള്‍ ഈ പദവിയിലെത്തുന്നത്. സുന്നി സൂഫി ധാരയിലെ വിവിധ മദ്ഹബുകളില്‍ വിശ്വസിക്കുന്ന രാജ്യത്തെ ഭൂരിപക്ഷം മുസ്ലിംകളുടേയും പരമോന്നത നേതാവായി കാന്തപുരം മാറിയിരിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. കാന്തപുരത്തെ ഗ്രാന്‍ഡ് മുഫ്തിയാക്കിയുള്ള പണ്ഡിതരുടെ പ്രഖ്യാപനം വിശ്വാസികള്‍ തക്ബീര്‍ വിളികളോടെയാണ് സ്വീകരിച്ചത്. രാജ്യത്തെ സുന്നി മുസ്‌ലിങ്ങള്‍ ഏകീകൃത പ്ലാറ്റ്‌ഫോമിലേക്ക് കടന്നുവരണമെന്ന് കാന്തപുരം സമ്മേളനത്തില്‍ വെച്ച് ആഹ്വാനം ചെയ്യുകയുണ്ടായി.
Post Your Comments