KozhikodeLatest NewsKeralaNattuvarthaNews

സുന്നികളുടെ ആശയം തീവ്രതക്ക് എതിര്: രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് കാന്തപുരം

കോഴിക്കോട്: രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. തീവ്രവാദവും ഭീകരവാദവും ഒന്നിനും പരിഹാരമല്ലെന്നും സുന്നികളുടെ ആശയം തീവ്രതക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘വിദ്യാര്‍ത്ഥികളും യുവാക്കളും രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കണം. തീവ്രവാദവും ഭീകരവാദവും ഒന്നിനും പരിഹാരമല്ല. അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളല്ല, വിദ്യാഭ്യാസ വിപ്ലവമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നുണ്ടാകേണ്ടത്. സുന്നികളുടെ ആശയം തീവ്രതക്ക് എതിരാണ്. മുന്‍ഗാമികളായ സജ്ജനങ്ങളുടെ വഴിയിലൂടെയാണ് പുതു തലമുറയും സഞ്ചരിക്കേണ്ടത്,’ എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button