KozhikodeKeralaNattuvarthaLatest NewsNews

ഏകീകൃത സിവിൽ കോഡ്: രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി സിപിഎം സെമിനാറിൽ പങ്കെടുക്കണമെന്ന് കാന്തപുരം

കോഴിക്കോട്∙ ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം നേതൃത്വം നൽകുന്ന ദേശീയ സെമിനാറിൽ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പങ്കെടുക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മുസ്ലീം ലീഗ് സെമിനാറിൽ പങ്കെടുക്കാത്തതിന്റെ ന്യായം അവരോട് തന്നെ ചോദിക്കണമെന്നും അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

‘ഓരോരുത്തരുടെയും തീരുമാനം അവർ എടുക്കുന്നതാണ്. ലീഗ് പങ്കെടുക്കാത്തത് ശരിയാണോ തെറ്റാണോ എന്ന് പറയേണ്ടത് ഞങ്ങളല്,’ അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് നേരത്തെ മുസ്ലീം ലീഗ് നേതൃയോഗത്തിൽ തീരുമാനിച്ചിരുന്നു. ഞായറാഴ്ച രാവിലെ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button