Latest NewsKeralaNews

രാജ്യത്തിന്റെ ഐക്യത തകര്‍ക്കുന്നതിനേ ഏകീകൃത സിവില്‍ കോഡിന് കഴിയൂ, ജനങ്ങളെ തമ്മിലടിപ്പിക്കരുത്:സമസ്ത കാന്തപുരം വിഭാഗം

കോഴിക്കോട്: രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കുന്നതിനും ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നതിനും മാത്രമേ ഏകീകൃത സിവില്‍ കോഡിന് കഴിയൂ എന്ന്
സമസ്ത കാന്തപുരം വിഭാഗം കേന്ദ്ര മുശാവറ വ്യക്തമാക്കി. ഇതിനെ ഇന്ത്യയുടെ പൊതുപ്രശ്‌നമായി കണ്ട് നിയമാനുസൃത വഴിയില്‍ വിയോജിപ്പും പ്രതിഷേധവും അറിയിക്കുകയാണ് വേണ്ടതെന്നും മുശാവറ കൂട്ടിച്ചേര്‍ത്തു.

Read Also: ‘നമ്പർ പ്രൈവസി’ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു, പ്രയോജനം ഇതാണ്

സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെടേണ്ട സൗഹൃദത്തെയും ഐക്യത്തെയുംകുറിച്ച് തുറന്ന മനസ്സാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്കുള്ളതെന്ന് സമസ്ത കാന്തപുരം വിഭാഗം കേന്ദ്ര മുശാവറ വ്യക്തമാക്കി.

‘ഭിന്നതയും ശത്രുതയും അനാവശ്യ സ്പര്‍ധക്ക് വഴിവെക്കും. ആശയപരമായി യോജിപ്പുള്ളവര്‍ അകന്നുനില്‍ക്കുന്നത് സമൂഹത്തിനോ രാഷ്ട്രത്തിനോ ഗുണകരമല്ല. പ്രശ്നാധിഷ്ഠിതമാണ് രാഷ്ട്രീയ കക്ഷികളോടുള്ള സമസ്തയുടെ നിലപാട്. പ്രത്യേക കക്ഷി ആഭിമുഖ്യവും പണ്ഡിത സഭയുടെ രീതിയല്ല. ഏകീകൃത സിവില്‍ കോഡിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഖേദകരമാണ്. പൊതുസിവില്‍ നിയമം രാജ്യത്ത് അടിച്ചേല്‍പ്പിക്കണമെന്നത് ഭരണഘടന നിര്‍മാതാക്കളുടെ ലക്ഷ്യമല്ല. വിവിധ മതസമൂഹങ്ങളിലെ വ്യക്തിനിയമ വൈജാത്യങ്ങള്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമായി കാണണമെന്ന മുന്‍ നിയമ കമ്മീഷന്റെ നിലപാട് സ്മരണീയമാണ്’ കേന്ദ്ര മുശാവറ ചൂണ്ടിക്കാണിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button