കോഴിക്കോട്: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും ഓര്‍ത്തോഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയും കൂടിക്കാഴ്ച്ച നടത്തി.
കാരന്തൂര്‍ മര്‍കസില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിലവിലെ സാമൂഹ്യ സാഹചര്യത്തെയും, ഇരു സമുദായങ്ങള്‍ക്കിടയില്‍ ശക്തിപ്പെടേണ്ട സൗഹാര്‍ദ്ദത്തെയും കുറിച്ച് ഇരുവരും സംസാരിച്ചു.
കൂടിക്കാഴ്ചയില്‍ നടത്തിയ സംയുക്ത പ്രസ്താവന.
‘വ്യത്യസ്ത സാമുദായിക പശ്ചാത്തലത്തില്‍ നിന്നുള്ളവരുടെ കൂടിക്കാഴ്കകള്‍ സമൂഹത്തിന് ഒരുമയുടെ സന്ദേശം നല്‍കും.അടുത്തിടെയായി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ തടയിടാന്‍ എല്ലാവരും രംഗത്തിറങ്ങണം. പലപ്പോഴും പരസ്പരം തെറ്റിദ്ധരിപ്പിച്ച് തമ്മിലടിപ്പിക്കാനാണ് ശ്രമങ്ങളുണ്ടാവുന്നത്. സോഷ്യല്‍ മീഡിയയിലും മറ്റും ഇതിനായി നിരന്തര ശ്രമങ്ങള്‍ ഉണ്ടാവുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞ് സാമുദായിക ഐക്യത്തിനും നാടിന്റെ സ്വസ്ഥതക്കുംവേണ്ടി ഏവരും നിലകൊള്ളണം’.
‘മതങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലും പരസ്പരം അറിയാന്‍ സംവിധാനങ്ങളില്ല എന്നത് പല തെറ്റിദ്ധാരണകളും വിശ്വാസികള്‍ക്കിടയില്‍ ഉണ്ടാക്കുന്നു. ഈ അറിവില്ലായ്മയാണ് തത്പര കക്ഷികള്‍ മുതലെടുക്കുന്നതും. അതിനാല്‍ പരസ്പരം അറിയാനും സന്ദേശങ്ങള്‍ കൈമാറാനുമുള്ള വേദികള്‍ ഒരുക്കുന്നതിന് ഇരു സമുദായങ്ങള്‍ക്കുമിടയില്‍ സംവിധാനമുണ്ടാക്കും. പരസ്പര സ്‌നേഹത്തിനും സാഹോദര്യത്തിനും ഭംഗം വരുത്തുന്ന ചര്‍ച്ചകളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ എല്ലാ വിഭാഗങ്ങളും തയ്യാറാകണം’.
വര്‍ഗീയതക്കെതിരെ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തീവ്രവാദത്തിനെതിരെ കാന്തപുരം സ്വീകരിച്ച നിലപാടുകള്‍ പ്രശംസിക്കപ്പെടേണ്ടതാണെന്ന് കതോലിക്കാ ബാവയും ന്യൂനപക്ഷങ്ങള്‍ടയില്‍ ദ്രുവീകരണമുണ്ടാക്കുന്ന പ്രവണതക്കെതിരെ കാതോലിക്ക ബാവ നടത്തിയ ഇടപെടലുകള്‍ ഏറെ ഗുണം ചെയ്തെന്ന് കാന്തപുരവും പറഞ്ഞു.
കൂടിക്കാഴ്ചയില്‍ സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് പ്രൊ ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെയര്‍ &ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാദര്‍ തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ജിതിന്‍ മാത്യു ഫിലിപ്പ് സംബന്ധിച്ചു.
Post Your Comments