KannurKeralaNattuvarthaLatest NewsNews

ഇസ്ലാം വർഗീയത വളർത്താൻ ശ്രമിക്കുന്ന മതമല്ല: ദ കേരള സ്റ്റോറിയ്ക്ക് അനുമതി നിഷേധിക്കണമെന്ന് കാന്തപുരം

കണ്ണൂർ: ദ കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ പ്രതികരണവുമായി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ചിത്രം വെറുപ്പും കളവും മാത്രമാണെന്നും ചിത്രത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭിന്നിപ്പുണ്ടാക്കുന്ന ഒരു സിനിമകൾക്കും അനുമതി നൽകരുത്. ഇസ്ലാം വർഗീയത വളർത്താൻ ശ്രമിക്കുന്ന മതമല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ‘ദ കേരള സ്‌റ്റോറി’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എഎ റഹീം രംഗത്തെത്തിയിരുന്നു. ചിത്രം സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണയാണെന്നും സാമൂഹ്യമുന്നേറ്റത്തിൽ ലോകത്തിന് മാതൃകയായ ഇന്ത്യൻ സംസ്ഥാനമാണ് കേരളമെന്നും റഹീം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button