Latest NewsUAE

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ നവീകരണം; കേരളത്തിലേക്ക് അടക്കമുള്ള സർവീസുകളെ ബാധിക്കുമെന്ന് സൂചന

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ തെക്കുഭാഗത്തെ റൺവേ അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുന്നു. ഏപ്രിൽ 16 മുതൽ മേയ് 30 വരെയാണ് റൺവേ ഭാഗികമായി അടയ്ക്കുക. കേരളത്തിലേക്ക് അടക്കമുള്ള ഇന്ത്യൻ വിമാനസർവീസുകളെ ഇത് ബാധിക്കുമെന്നാണ്‌ സൂചന. പല സർവീസുകളും ദുബായ് വേൾഡ് സെൻട്രലിലെ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്ക് മാറ്റും. 32% വിമാന സർവീസുകളെ ഇതു ബാധിക്കുമെന്നാണ് കരുതുന്നത്. യാത്രക്കാരുടെ സൗകര്യാർഥം വിവിധയിടങ്ങളിൽ നിന്ന് അൽ മക്തൂം വിമാനത്താവളത്തിലേക്ക് അരമണിക്കൂർ ഇടവിട്ട് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തും.

എമിറേറ്റ്സ് വിമാനങ്ങളുടെ സർവീസിൽ 25% കുറവുണ്ടാകുമെന്ന് എമിറേറ്റ്സ് എയർലൈൻ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ എയർഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഫ്ലൈ ദുബായ്, ഗൾഫ് എയർ, ഹിമാലയ എയർലൈൻസ്, നേപ്പാൾ എയർലൈൻസ്, വിസ് എയർ, അയറോഫ്ലോട്ട്, കോൺഡോർ, റോയൽ ജോർദാനിയൻ, യുക്രെയ്ൻ ഇന്റർനാഷനൽ എയർലൈൻസ്, കുവൈത്ത് എയർവേയ്സ്, ഫ്ലൈനാസ്, അസർ എയർ, സലാം എയർ, മഹാൻ എയർ സർവീസുകളെയും ഇത് ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button