ദുബായ് : യുഎഇയിൽ കനത്ത മഴ. രാജ്യത്തെ മിക്ക എമിറേറ്റുകളിലും ഇന്നു രാവിലെ മുതൽ മഴ പെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. കാറ്റോടുകൂടിയാണ് മഴ പെയ്യുന്നത്. താപനില വളരെ കുറഞ്ഞിട്ടുണ്ട്. മഴ വെള്ളം റോഡുകളിൽ കെട്ടി നിൽക്കുന്നത് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ഷാർജ–ദുബായ് റൂട്ടുകളിലാണ് വൻ ഗതാഗത സ്തംഭനം അനുഭവപ്പെട്ടത്. ശക്തമായ മഴയെ തുടർന്ന് ദുബായിലെ മിക്ക സ്കൂളുകളും ഇന്ന് നേരത്തെ ക്ലാസുകൾ അവസാനിപ്പിച്ച് കുട്ടികളെ വീടുകളിലേയ്ക്കയച്ചു. സ്കൂൾ ബസുകൾക്ക് റോഡുകളിൽ മറ്റു വാഹനങ്ങൾ സഞ്ചാര സൗകര്യം ഒരുക്കി നൽകണെമന്നു അധികൃതർ അറിയിച്ചിരുന്നു.
Also read : ഇന്തോ പസഫിക്ക് മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചയിൽ ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ മഴ വെള്ളം കെട്ടി നിൽക്കുന്നതിനാൽ വിമാനങ്ങൾ പലതും വൈകുന്നതായി അധികൃതർ അറിയിച്ചു. വെള്ളം ഒഴിവാക്കിയ ശേഷമെ വിമാനങ്ങൾക്കു കൃത്യസമയം പാലിക്കാൻ സാധിക്കു. യാത്രക്കാർ തങ്ങളുടെ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടു സമയം ഉറപ്പാക്കണമെന്നും വിമാനങ്ങളെക്കുറിച്ച് കൂടുതലറിയാൻ +971 4 2166666 എന്ന നമ്പരിൽ ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചു. അതേസമയം ദുബായ് ക്രീക്കിലെ ജല ഗതാഗതം മഴ കാരണം നിർത്തിവച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു. വാഹനങ്ങളുമായി പോകുന്നവർ റോഡുകളിലെ വെള്ളക്കെട്ടുകൾ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകി.
Post Your Comments