ദുബായ് : ദുബായ് വിമാനത്താവളം വഴി പോകുന്നവരുടെ ശ്രദ്ധയ്ക്ക്. ഈ വരുന്ന ശനിയാഴ്ച ദുബായ് വിമാനത്താവളത്തില്‍ വലിയ തിരക്കായിരിയ്ക്കും അനുഭവപ്പെടുക. ഏകദേശം 73,000 യാത്രക്കാര്‍ ദുബായ് വിമാനത്താവളത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു. ഇക്കാരണത്താല്‍ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റ് തുറക്കുമെന്നും അധികൃതര്‍ പറഞ്ഞു. സ്മാര്‍ട്ട് ഗേറ്റ് തുറക്കുന്നതിനൂടെ ഒരു പരിധിവരെ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also : വിമാനയാത്രാ നിരക്ക്; പ്രവാസികള്‍ക്ക്‌മേലുള്ള കൊള്ള മാസങ്ങള്‍ നീളുമെന്ന് സൂചന
ദുബായില്‍ വേനലവധി തീരാറായതും,ഈദ് അവധി കഴിഞ്ഞ് പ്രവാസികള്‍ നാട്ടില്‍ നിന്ന് തിരിച്ചുവരുന്നതുമാണ് വിമാനത്താവളത്തില്‍ ഇത്രയേറെ തിരക്ക് വര്‍ധിക്കുന്നതെന്ന് വിമാനത്താവള അധികൃതര്‍ പറയുന്നു. ആഗസ്റ്റ് 20-31 വരെ വിമാനത്താവളത്തില്‍ ഈ തിരക്ക് കാണുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ കാലയളവില്‍ ഏകദേശം 3 മില്യണ്‍ ആളുകള്‍ ദുബായി എയര്‍പോര്‍ട്ട് വഴി യാത്രചെയ്യുമെന്നും അധികൃതര്‍ പറയുന്നു. ഇതില്‍ 8 ലക്ഷം ആളുകള്‍ സ്വദേശത്തു നിന്നും മടങ്ങിയെത്തുന്നവരാണ്.
Read Also :ഓണം-ബക്രീദ് സീസണില്‍ വിമാന കമ്പനികളുടെ കൊള്ള : ഒറ്റയടിക്ക് നിരക്ക് ഉയര്‍ത്തിയത് അഞ്ചിരട്ടി
തിരക്ക് നിയന്ത്രിയ്ക്കുന്നതിനും യാത്രക്കാരെ നിരീക്ഷിക്കുന്നതിനും ഗതാഗതം സ്തംഭിയ്ക്കാതിരിയ്ക്കാനും വിമാനത്താവളത്തില്‍ അത്യാധുനിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ഗേറ്റ് പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ യാത്രക്കാര്‍ക്ക് 30 മിനിറ്റ് ലാഭിയ്ക്കാനാകുമെന്ന് ദുബായ് വിമാനത്താവളം വൈസ് പ്രസിഡന്റ് ഡാമെയ്ന്‍ എല്ലാകോട്ട് പറയുന്നു. ഈ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസക്കാലം 41,277,749 യാത്രക്കാര്‍ ദുബായ് വിമാനത്താവളം വഴി കടന്നു പോയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
Post Your Comments