ദുബായ്: മയക്കുമരുന്നുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ വിദേശ വനിതയ്ക്ക് ശിക്ഷ വിധിച്ചു. ബ്രിട്ടീഷ് വനിതയ്ക്ക് 10 വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. ദുബായ് പ്രാഥമിക കോടതി നേരത്തെ വിധിച്ച ശിക്ഷയ്ക്കെതിരെ പ്രതി അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും കീഴ്‍കോടതിയുടെ വിധി ശിക്ഷ ശരിവെക്കുകയിരുന്നു.
Also read : യുഎഇയിൽ ഷോപ്പിങ് മാളില്‍ മോഷണം : പ്രവാസി വനിതയ്ക്ക് ശിക്ഷ വിധിച്ചു
50,000 ദിര്‍ഹം പിഴ അടയ്ക്കണമെന്നും ശിക്ഷ അനുഭവിച്ച നാടുകടത്താനും ഉത്തരവിൽ പറയുന്നു. അഞ്ച് കിലോയിലധികം മയക്കുമരുന്നുമായാണ് പ്രതി പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു സംഭവം. സന്ദര്‍ശക വിസയില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവരുടെ ബാഗില്‍ ഒളിപ്പിച്ച നിലയിൽ 4.4 കിലോഗ്രാം കഞ്ചാവും 1.4 കിലോഗ്രാം കൊക്കെയ്നുമാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്.
Post Your Comments