Latest NewsUAENewsGulf

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു

ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. വിമാനത്താവളത്തിന്റെ പരിസരത്ത് ആളില്ലാ വിമാനങ്ങള്‍ എത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് കുറച്ചു സമയത്തേയ്ക്ക് വിമാനത്താവളം അടച്ചത്. വിമാനത്താവളത്തിലിറങ്ങേണ്ട വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. 15 മിനിറ്റ് നേരമാണ് വിമാനത്താവളം അടച്ചിട്ടത്. സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളം അടച്ചത്.

Read Also : സൗദിയിലെ രണ്ട് വിമാനത്താവളങ്ങളില്‍ ആക്രമണം നടത്താന്‍ ആളില്ലാ വിമാനം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്ത് ഡ്രോണുകളുണ്ടെന്ന സംശയം ഉടലെടുത്തതിനെ തുടര്‍ന്നാണ് വിമാനത്താവളം കുറച്ചുസമയം അടച്ചിട്ടതെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് എമിറേറ്റ്‌സ് വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്. ഉച്ചക്ക് 12.36 മുതല്‍ 12.51 വരെ വിമാനത്താവളത്തിന്റെ തന്ത്രപ്രധാനമേഖല അടച്ചിട്ടു. ഈ സമയം വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന സിങ്കപ്പൂര്‍ വിമാനം ജബല്‍അലിയിലെ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും ഡില്‍ഹിയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനം ഷാര്‍ജ വിമാനത്താവളത്തിലേക്കും വഴി തിരിച്ചുവിട്ടു.

അതേസമയം, സംശയങ്ങള്‍ ദുരീകരിച്ച് വൈകാതെ തന്നെ വിമാനത്താവളം സാധാരണനിലയിലേക്ക് മടങ്ങിയതായി എമിറേറ്റ്‌സ് അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button