അബുദാബി; സെയ്ദ് സ്ട്രീറ്റിലെ റോഡിലേക്ക് സമീപത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ തൊഴിലാളികള്‍ നിര്‍മ്മിച്ച താല്‍ക്കാലിക തട്ട് പൊളിഞ്ഞ് വീണു. നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൊളിച്ച് നീക്കാന്‍ തീരുമാനമായിരിക്കെയാണ് താല്‍ക്കാലിക തട്ട് റോഡിലേക്ക് പൊളിഞ്ഞ് വീണത്.
അബുദാബി മുനിസിപ്പാലിറ്റിയും ഗതാഗത വകുപ്പും ദുബായ് പോലീസും ദേശീയ ദുരന്ത നിവാരണ സമിതിയുടേയും ഒന്നിച്ചുളള പ്രവര്‍ത്തനത്തിലൂടെ റോഡിലേക്ക് വീണ് കെട്ടിട അവശിഷ്ടങ്ങള്‍ അതിവേഗം റോഡില്‍ നിന്ന് നീക്കം ചെയ്തു.
ആര്‍ക്കും തന്നെ അപകടം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല .
കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് വരെ ഗതാഗതം തടസ്സപ്പെട്ടു. അടിയന്തിരമായി സംഭവസ്ഥലത്തെത്തി വേണ്ട നടപടികള്‍ ചെയ്ത ഏവര്‍ക്കും അബുദാബി മുനിസിപ്പാലിറ്റി നന്ദി അറിയിച്ചു.
Post Your Comments