പെരിന്തല്‍മണ്ണ: വാഹനപരിശോധനക്കിടെ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച 17 കാരന്റെ ബൈക്കിടിച്ച് പോലീസിന് പരിക്ക്. ട്രാഫിക് എസ്.ഐക്കാണ് സംഭവത്തിൽ പരിക്കേറ്റത്. പെരിന്തല്‍മണ്ണ ട്രാഫിക് എസ്.ഐ. കെ. അബ്ദുല്‍ അസീസിനാണ് കാലുകള്‍ക്ക് പരിക്കേറ്റത്.
Also Read: സൈബർലോകത്ത് കുട്ടികളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ സേഫ് പദ്ധതിയുമായി കേരളാ പോലീസ്
പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡില്‍ കുന്നപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ 11.15ഓടെ സംഭവം നടന്നത്. പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് പുലാമന്തോള്‍ ഭാഗത്തേക്ക് പോവുകയായിരുന്നു 17കാരന്. പോലീസിനെ കണ്ട് മറ്റൊരു ബൈക്കിന്റ ഇടതുഭാഗത്തുകൂടി വെട്ടിച്ച് വേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ ബൈക്ക് മറിഞ്ഞ് അല്പം മാറി നിന്നിരുന്ന എസ്.ഐയുടെ കാലുകളില്‍ ഇടിക്കുകയായിരുന്നു. 17 കാരനെതിരെയും രക്ഷിതാക്കള്‍ക്കെതിരേയും കേസെടുക്കുമെന്ന് സി.ഐ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് അപകടങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ടൂവീലറിന്റെ എണ്ണം വർധിച്ചതോടെ പലയിടങ്ങയിലും അപകടങ്ങളും പതിവായിരിക്കുകയാണ്..
Post Your Comments