KeralaNattuvarthaLatest NewsNews

നിയമലംഘനം നടത്തിയാലും ഇനി തരക്കേടില്ല; ഓൺലൈനിൽ ഫൈൻ അടയ്ക്കാം

ട്രാഫിക് നിയമങ്ങളിലെ ഏറ്റവും സൗഹാർദ്ദപര്മായ ഒരു നടപടിയാണ് പുറത്തു വരുന്നത്.
ട്രാഫിക് നിയമലംഘനത്തിന് കൃത്യസമയത്ത് പിഴ അടയ്ക്കാത്ത കേസുകള്‍ ഇനി മുതൽ വെര്‍ച്വല്‍ കോടതികളിലേക്ക്. 15 ദിവസത്തിനകം പിഴ അടക്കാത്ത വാഹനത്തിന്‍്റെ ചലാനാണ് വെര്‍ച്വല്‍ കോടതികളിലേക്ക് അയക്കുന്നത്.മാസങ്ങള്‍ക്ക് മുൻപ് തന്നെ ഇ ചലാന്‍ ഉപയോഗിച്ച്‌ ആധുനിക രീതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധന ആരംഭിച്ചിരുന്നു. നിയമലംഘനം നടത്തുന്ന വാഹനത്തിന്‍്റെ ഫോട്ടോയെടുത്ത് ചലാന്‍ ഇടുന്ന രീതിയാണ് ഇ ചലാന്‍. ഉടമ വാഹന രജിസ്ട്രേഷന്‍ സമയത്ത് നല്‍കിയിട്ടുള്ള മൊബൈല്‍ നമ്ബറിലേക്കും എസ്‌എംഎസ് ആയി ചലാന്‍ ലഭിക്കും. വെര്‍ച്ചല്‍ കോടതിയില്‍ vcourts.gov.in എന്ന വെബ്സൈറ്റില്‍ പിഴ അടയ്ക്കാം.

Also Read:ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ പിടിച്ചെടുത്തത് 1000 കോടി!; കള്ളപ്പണ ഇടപാട് തെളിവ് സഹിതം ലഭിക്കുമ്പോൾ

വാഹന ഉടമകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ ഉപയോഗപ്രദമായ രീതിയാണ് പുതിയ പരിഷ്കാരമെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്‍്റെ വിലയിരുത്തല്‍. നിയമലംഘനങ്ങള്‍ പരമാവധി ഒഴിവാക്കി സുഗമമായ യാത്രയ്ക്ക് ഇത് സഹായിക്കുമെന്നും ഇവര്‍ പറയുന്നു. ട്രാഫിക് സ്റ്റേഷനുകളിലും മറ്റും പിഴയടക്കാൻ വരുന്നവരുടെ തിരക്ക് നിയന്ത്രിയ്ക്കാനും അനിയന്ത്രിതമായി ഇനി ഫൈൻ അടിക്കാനുമാണ് ഇത്തരത്തിലുള്ള ഒരു തീരുമാനമെന്ന് സംശയിക്കാം. ഉപഭോക്താക്കൾക്ക് ഈ രീതി ഏറെ പ്രയോജനമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button