റിയാദ് : സൗദിയുടെ ട്രാഫിക്ക് പോലീസില്‍ ഇനി പെണ്ണുങ്ങളും. വനിതകളും ഇനി ട്രാഫിക്ക് പോലീസിന്‍റെ കുപ്പായമണിയാന്‍ ഒരുങ്ങുകയാണ്. സൗദി ട്രാഫിക് ഡയരക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമിയാണ് ട്രാഫിക്ക് പോലീസില്‍ വനിതകളേയും നിയമിക്കുമെന്ന് അറിയിച്ചത്.
ഇതിനായി ഒരു കൂട്ടം വനിതകള്‍ക്ക് പരിശീലനവും നല്‍കി കഴിഞ്ഞു. ഇക്കൂട്ടത്തിൽ ഒരു വിഭാഗത്തെ ട്രാഫിക് പോലിസിൽ നിയമിക്കും. അവശേഷിക്കുന്നവരെ പട്രോൾ പോലീസിലും നിയമിക്കും.വനിതകൾക്ക് ഡ്രൈവിങ്ങ് ഡ്രൈവിംങ് ലൈസൻസ് അനുവദിക്കുന്നതിന് ട്രാഫിക് ഡയരക്ടറേറ്റ് സൗകര്യങ്ങള്‍ ഒരുക്കി വരികായാണ്.
അൽബഹ,ഹായിൽ,അൽഖസിം ,നജ്റാൻ എന്നിവിടങ്ങളിൽ വൈകാതെ ലേഡീസ് ഡ്രൈവിംങ് സ്കൂളുകൾ പ്രവർത്തനം ആരംഭിക്കും. ലേഡീസ് ഡ്രൈവിംഗ് സ്കൂൾ സ്ഥാപിക്കുന്നതിന് ഒരു കമ്പനിയുമായി ട്രാഫിക്ഡയരക്ടറേറ്റ് കഴിഞ്ഞ ദിവസം കാരാർ ഒപ്പു വെച്ചു.
Post Your Comments