ലഖ്‌നൗ: പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുകയാണ്. ഈ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷ ശക്തമാക്കാന്‍ പുത്തൻ സാങ്കേതിക വിദ്യയുമായി ഉത്തര്‍പ്രദേശ് പൊലീസ്.
ആപത്തിലായിരിക്കുന്ന സ്ത്രീകളെ അവരുടെ മുഖഭാവങ്ങളിലൂടെ തിരിച്ചറിഞ്ഞ് വേഗത്തില്‍ സഹായമെത്തിക്കാൻ പൊതു ഇടങ്ങളില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ് ലഖ്‌നൗ പൊലീസ്. സ്ത്രീകളുടെ മുഖ ഭാവങ്ങള്‍ നിരീക്ഷിച്ച് പ്രശ്‌നത്തിലകപ്പെട്ടിരിക്കുന്നവരെ ക്യാമറകള്‍ പകര്‍ത്തും. തുടര്‍ന്ന് സമീപമുളള പൊലീസ് സ്‌റ്റേഷനിലേക്ക് ജാഗ്രതാ സന്ദേശമയയ്ക്കുകയും ചെയ്യും.
ഇത്തരത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി 200 ഹോട്സ്‌പോട്ടുകള്‍ പൊലീസ് തിരഞ്ഞെടുത്തു. ഇവിടെ സ്ഥാപിക്കുന്ന ക്യാമറയിലൂടെ തൊട്ടടുത്തുളള പൊലീസ് സ്‌റ്റേഷനിലേക്ക് വിവരം കൈമാറാന്‍ സാധിക്കുന്ന തരത്തിലായിരിക്കും പ്രവര്‍ത്തനം.
പ്രശ്‌നത്തിലകപ്പെടുന്ന സ്ത്രീകളുടെ മുഖഭാവം മാറുന്ന മുറയ്ക്ക് ക്യാമറകള്‍ പൊലീസ് സ്റ്റേഷനില്‍ സന്ദേശമെത്തിക്കുമെന്നാണ് അധികാരികൾ പറയുന്നത് .
Post Your Comments