Latest NewsKeralaNews

ഏഴുവയസുകാരന്റെ മരണം: ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഡിജിപി വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം: ഏഴുവയസുകാരന്‍ ബസിനടിയില്‍പ്പെട്ട് മരിച്ച സംഭവത്തിൽ ഡിജിപി വിളിച്ച യോഗം ഇന്ന്. തിരുവനന്തപുരം നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ട്രാഫിക് ക്രമീകരണങ്ങളില്‍ മാറ്റംവരുത്തുന്നതിനുമാണ് യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പട്ടം ജംഗ്ഷനില്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഏഴുവയസുകാരന്‍ ബസിനടിയില്‍പ്പെട്ട് മരിച്ചത്. രാവിലെ 11 മണിക്ക് തൈക്കാട് പോലീസ് ട്രെയിനിങ്ങ് കോളേജില്‍ വെച്ചാണ് യോഗം.

ALSO READ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ സന്നദ്ധ സംഘടന പ്രതിനിധികളും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. അഭിപ്രായം അറിയിക്കാന്‍ താത്പര്യമുള്ള നഗരവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും യോഗത്തില്‍ പങ്കെടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button