![home work cbse](/wp-content/uploads/2018/09/home-work-cbse.jpg)
മനാമ: ബഹറിനിലെ കുരുന്നുകൾക്ക് ഇനി ഹോം വര്‍ക്ക് ചെയ്യാനായ് ബുദ്ധിമുട്ടേണ്ട. സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായി പുതിയ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ത്ഥികള്‍ക്ക് ഹോം വര്‍ക്കുകള്‍ ഒഴിവാക്കിക്കൊണ്ടാണ് പുതിയ പരിഷ്കരണം. രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം നടപ്പിലാക്കുന്നത്. ഹോം വര്‍ക്കുകള്‍ക്ക് പകരം ക്ലാസ് വര്‍ക്കുകള്‍ മാത്രമേ ഇനിയുണ്ടാവുകയുള്ളൂ. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു പോലെ സന്തോഷകരവും ആശ്വാസകരവുമായ തീരുമാനമാണിതെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നു ഐമി വ്യക്തമാക്കി.
സിലബസുമായി ബന്ധപ്പെട്ട കഥകളും ഫീച്ചറുകളും വായിക്കുന്നതിന് ഒരു പിരീഡ് നിജപ്പെടുത്താനും ഇതിന്റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. വായനയിലും ഭാഷാ പരിജ്ഞാനത്തിലും കുട്ടികള്‍ക്ക് വളര്‍ച്ച ലഭിക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. വായനയോടൊപ്പം വിഷയ സംബന്ധമായ ചര്‍ച്ചകളും ഇതിനത്തെുടര്‍ന്ന് നടക്കും. പാഠ്യ രീതിയിലെ പുതിയ പരിഷ്കരണം കുട്ടികള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നതായി മന്ത്രാലയം അറിയിച്ചു.
Post Your Comments