തിരുവനന്തപുരം: വിദഗ്ധ പഠനവും നിഗമനങ്ങളും വരുന്നത് വരെ ആലപ്പാട്ടെ കരിമണല്‍ ഖനനം അവസാനിപ്പിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ആലപ്പാടിന് എന്ത് സംഭവിച്ചു എന്ന് മനസിലാക്കാന്‍ ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ കമ്മിറ്റി പഠനവും ധാരാളം മതിയെന്നും വിഎസ് പറഞ്ഞു.
ധാതുസമ്പത്ത് കളയരുതെന്ന ലാഭചിന്തയിലൂടെ പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണരുത്. ജനിച്ച മണ്ണില്‍ മരക്കണമെന്ന ആലപ്പാട്ടുകാരുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടലും കായലും ഒന്നാകുന്ന അപ്പര്‍ കുട്ടനാട് ഇല്ലാതാകുന്ന സ്ഥിതിയുണ്ടെന്നും വിഎസ് പറഞ്ഞു.
Post Your Comments