തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ പ്രതിഷേധം, സമരസമിതിയുടെ ആവശ്യം പ്രത്യേക സമിതി പരിശോധിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്. ഖനന മേഖലയിലെ ക്ഷേത്രം സംരക്ഷിക്കാന്‍ കമ്ബനി കടല്‍ഭിത്തി പണിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ കളക്ടര്‍ ചെയര്‍മാനും എംഎല്‍എമാരായ വിജയന് പിള്ള, രാമചന്ദ്രന് എന്നിവര്‍ സമിതി അംഗങ്ങളുമായ സമിതിയാണ് വിഷയം പഠിക്കുന്നത്.
ആലപ്പാട് ഗ്രാമത്തെ രക്ഷിക്കാന്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവച്ച് പഠനം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സമരസമിതി. ഖനനം ഭാഗികമായി നിര്‍ത്തിവയ്ക്കാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സമരസമിതി തള്ളിയിരുന്നു. തുടർന്നാണ് വിഷയം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Post Your Comments