KeralaLatest NewsNews

ആലപ്പാട്ട് കരിമണല്‍ ഖനനം; സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തല ചര്‍ച്ച

വിഷയം രമ്യമായി പരിഹരിക്കുന്നതിന് വേണ്ടി ചര്‍ച്ചകള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം

ആലപ്പാട്ടെ കരിമണല്‍വിരുദ്ധ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തല ചര്‍ച്ച നടത്താന്‍ ആലോചിക്കുന്നു.  ഇതിന് മുന്നോടിയായി കരുനാഗപ്പള്ളി എം.എല്‍.എ സമര സമിതി നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തി. പ്രശ്‌നപരിഹാരത്തിനായി വ്യവസായമന്ത്രി ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വിഷയം രമ്യമായി പരിഹരിക്കുന്നതിന് വേണ്ടി ചര്‍ച്ചകള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. അതിന്റെ ഭാഗമായാണ് കരുനാഗപ്പള്ളി എം.എല്‍.എ ആര്‍ രാമചന്ദ്രന്‍ സമര സമിതി നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തിയത്.

പാരിസ്ഥിതിക അനുമതി ഇല്ലാത്ത ഖനനം പൂര്‍ണമായും നിര്‍ത്തണമെന്ന നിലപാട് സമര സമിതി ആവര്‍ത്തിച്ചു. ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. ചര്‍ച്ചയില്‍ ഐ.ആര്‍.ഇ അശാസ്ത്രീയ ഖനനം അവസാനിപ്പിച്ചാല്‍ സമരം നിര്‍ത്താമെന്ന നിലപാട് സമര സമിതി ആവര്‍ത്തിച്ചു. സമര സമിതിയുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. കരിമണല്‍ ഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പാട്ടെ ജനകീയ സമര സമിതി കഴിഞ്ഞ 82 ദിവസങ്ങളായി സമരത്തിലാണ്. സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും സമര സമിതിയുമായുള്ള ചര്‍ച്ചക്ക് ശ്രമിക്കുമെന്നും എം.എല്‍.എ അറിയിച്ചു. കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്താനാകില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. വിഷയം പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് വന്നതിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button