Latest NewsKerala

ആലപ്പാട് ജനതയെ വിശ്വാസത്തിലെടുത്ത് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം -കെ.സുധാകരന്‍

കൊല്ലം : ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ പ്രതികരണവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്‍ രംഗത്ത്. വിഷയത്തില്‍ ആലപ്പാടിലെ ജനതയെ വിശ്വാസത്തിലെടുത്ത് പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സേവ് ആലപ്പാട് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏജന്‍സി എത്രയുംവേഗം പഠനം നടത്തണം. അതുവരെ ഖനനം പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്നും ഖനനമേഖലയുടെ അവസ്ഥ ഗുരുതരമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button