Latest NewsKerala

ഖനനം നിര്‍ത്താന്‍ പറയുന്നത് കേരളത്തോട് കാണിക്കുന്ന ക്രൂരത :എത്രയും പെട്ടെന്ന് സമരം അവസാനിപ്പിച്ച് സര്‍ക്കാരുമായി സഹകരിക്കുന്നതാണ് നല്ലത് -ഇ.പി.ജയരാജന്‍

തിരുവനന്തപുരം : ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തിവെക്കില്ലെന്ന നിലപാടിലുറച്ച് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. കോടികള്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഉല്‍പ്പന്നമാണ് കരിമണല്‍. അതുകൊണ്ട് തന്നെ ഖനനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് കേരളത്തോട് കാണിക്കുന്ന ക്രൂരതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ നമ്പര്‍ വണ്‍ കമ്പനിയാണ് കെഎംഎംഎല്‍. ആരെയും ബുദ്ധിമുട്ടിക്കാതെയാണ് ഖനനം നടക്കുന്നതെന്നും ഇത് തിരുവിതാംകൂര്‍ രാജഭരണം തൊട്ടെയുള്ള കാര്യമാണെന്നും ജയരാജന്‍ പറഞ്ഞു. ഖനന വിഷയത്തില്‍ തൊഴിലാളികള്‍ക്കോ നാട്ടുകാര്‍ക്കോ എന്തെങ്കിലും ബുദ്ധമുട്ടുണ്ടെങ്കില്‍ പരിഹരിക്കും. സമരക്കാരെ ആരും അറിയന്നവരല്ലെന്നും അദ്ദേഹം പരിഹസിച്ചു.

സമരക്കാര്‍ മുന്നോട്ട് വെക്കുന്ന അവശ്യങ്ങളില്‍ വസ്തുത ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് സമരം അവസാനിപ്പിച്ച് സര്‍ക്കാരുമായി സഹകരിക്കുന്നതാണ് നല്ലതെന്നും ജയരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button