കൊല്ലം : കരിമണല്‍ ഖനനത്തിലൂടെ പാരിസ്ഥിതിക ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ആലപ്പാട് സംരക്ഷണ സമര സമിതി ചെയര്‍മാന്‍ കെ.ചന്ദ്രദാസ് ആവശ്യപ്പെട്ടു. ഖനനം നടക്കുന്ന പ്രദേശങ്ങളില്‍ മുഖ്യമന്ത്രി നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി നടപടി ഉണ്ടാക്കണമെന്നുമാണ് സമരസമിതിയുടെ ആവശ്യം.
ഏറെ നാളുകളായി കരിമണല്‍ ഖനനത്തിനെതിരെ സമരത്തിലാണ് പ്രദേശവാസികള്‍. സമരം തുടങ്ങിയിട്ട് ഫെബ്രുവരി എട്ടാം തീയതി നൂറ് ദിവസങ്ങള്‍ പിന്നിടുകയാണ്. കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവെക്കണമെന്നാണ് സമരസമിതി മുന്നോട്ട് വെക്കുന്ന ആവശ്യം. എന്നാല്‍ ഖനനം താത്കാലികമായി നിര്‍ത്തിവെക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.
Post Your Comments