ദുബായ് : ദുബായ് എയര്‍പോര്‍ട്ടിലെ ആഗമന ഇടത്തില്‍ നിന്ന് ലഗേജുകള്‍ മോഷ്ടിക്കുന്ന യുവതി ഉള്‍പ്പെടുന്ന രണ്ടംഗ സംഘത്തെ കസ്റ്റംസ് ഇല്യൂഷന്‍ തെഫ്റ്റ് എന്ന സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ പിടികൂടി ദുബായ് പോലീസിന് കെെമാറി. ആഗമന ഇടത്തില്‍ നിന്ന് മോഷ്ടിക്കുന്ന ലഗേജിന്‍റെ സ്റ്റിക്കര്‍ നീക്കം ചെയ്തതിന് ശേഷമാണ് സംഘം ലഗേജ് മോഷ്ടിച്ചിരുന്നത്.
നിരന്തരമുണ്ടായ പരാതിയെത്തുടര്‍ന്നാണ് കസ്റ്റംസ് ഇല്യൂഷന്‍ തെഫ്റ്റിലൂടെ പ്രതികളെ പിടികൂടാന്‍ തീരുമാനിച്ചത്. ഇതിനായി വിമാനത്താവളത്തിലെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ 20000 യാത്രക്കാരില്‍ നിന്ന് വീണ്ടും പഠനങ്ങള്‍ നടത്തിയാണ് യഥാര്‍ത്ഥ മോഷ്ടാവിലേക്ക് എത്തിച്ചേര്‍ന്നത്.
മോഷ്ടാവിനെ തിരിച്ചറിഞ്ഞ ശേഷം എയര്‍പോര്‍ട്ടില്‍ ഇയാള്‍ എത്തിയ ദിവസം കസ്റ്റംസ് വല വിരിക്കുകയും ചോദ്യം ചെയ്യലിലൂടെയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ഇരു മോഷ്ടാക്കളേയും കുടുക്കിയത്.
മോഷ്ടിച്ച ബാഗിന്‍റെ സ്റ്റിക്കര്‍ മോഷ്ടാക്കാളായ ഇവര്‍ കെെയ്യില്‍ കിട്ടുമ്പോള്‍ തന്നെ നീക്കം ചെയ്യുകയാണ് പതിവ് . ഇത് മനസിലാക്കിയ കസ്റ്റംസ് ഇവര്‍ എയര്‍പോര്‍ട്ടിലെത്തുന്ന ദിവസം സിസിടിവിയിലൂടെ നിരീക്ഷിക്കുകയും ഇവര്‍ നീക്കം ചെയ്യുന്ന സ്റ്റിക്കര്‍ തെളിവായി ഉപയോഗിക്കുകയായിരുന്നു.
ബാഗ് എക്സറേ സ്കാനിങ്ങിന് വി ധേയമാക്കുന്നതിനിടെയാണ് സംഘത്തിലെ യുവാവ് ബാഗിലെ സ്റ്റിക്കര്‍ മാറ്റിയത് . കളളി പിടികൂടിയ കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ബാഗ് പരിശോധിച്ചതിനെ ത്തുടര്‍ന്ന് പാസ്പോര്‍ട്ട് രേഖകളില്‍ വ്യത്യാസം കണ്ടെത്തി. തുടര്‍ന്നുളള ചോദ്യത്തിന് ഇയാള്‍ മറുപടി നല്‍കിയത് ഭാര്യയുടെ ബാഗാണ് എന്നാണ് അതും പൊളിഞ്ഞതോടെ കൂട്ടുകാരന്‍റെ ബാഗാണ് എന്ന് മാറ്റി പറഞ്ഞു.
ഇതേസമയം സംഘത്തിലുളള യുവതിയുടെ ഷൂവില്‍ നിന്നും നീക്കം ചെയ്ത സ്റ്റിക്കര്‍ കണ്ടെത്തി. മോഷണം തെളിഞ്ഞതിനെ തുടര്‍ന്ന് കസ്റ്റംസ് ഇവരെ ദുബായ് പോലീസിന് കെെമാറി.
Post Your Comments